പാലക്കാട്: പുതുവർഷം പിറന്നതോടെ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഒരുങ്ങി(KSRTC Tour Diary). ജനുവരി മാസത്തെ ടൂർ ഡയറിയാണ് കെ.എസ്.ആർ .ടി.സി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ വിവിധയിടങ്ങളിലേക്കായി 22 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റ ദിവസത്തെ യാത്രയ്ക്ക് ബസ് ചാർജ് മാത്രം നൽകിയാൽ മതിയാകും. ബുക്കിങ്ങിനായി ഫോൺ: 9447837985, 8304859018.
ടൂർ ഡയറിയിലെ വിവരങ്ങൾ :
1. നെല്ലിയാമ്പതി – ജനുവരി 2, 5, 12, 19, 26 തീയതികളിൽ രാവിലെ 7 നു പാലക്കാട് ഡിപ്പോയിൽ നിന്ന് യാത്ര തിരിക്കും. വരയാടുമല, സീതാർകുണ്ട്, കേശവൻപാറ, ഓറഞ്ച് ഫാം, പോത്തുപ്പാറ, പോത്തുണ്ടി ഡാം.
2. സൈലന്റ് വാലി – ജനുവരി 2, 10, 26 തീയതികളിൽ രാവിലെ 6 നു പാലക്കാട് ഡിപ്പോയിൽ നിന്ന്. വാച്ച് ടവർ, കാഞ്ഞിരപ്പുഴ ഡാം.
3. നെഫർറ്റിറ്റി ആഡംബര കപ്പൽ – ജനുവരി 8, 24 തീയതികളിൽ രാവിലെ 11 ന് പുറപ്പെടും. ബസ് ചാർജ്, ഷിപ്പിങ് ചാർജ്, രാത്രി ഭക്ഷണം. (ഒറ്റ ദിവസത്തെ യാത്ര).
4. മലക്കപ്പാറ – ജനുവരി 11ന് രാവിലെ 6ന് പുറപ്പെടും. അതിരപ്പിള്ളി–വാഴച്ചാൽ വെള്ളച്ചാട്ടം, ഷോളയാർ എന്നിവ സന്ദർശിക്കും.
5. കോഴിക്കോട് – ജനുവരി 12, 19 തീയതികളിൽ രാവിലെ 5 ന് പാലക്കാട് ഡിപ്പോയിൽ നിന്നു പുറപ്പെടും. കടലുണ്ടി, പഴശ്ശി മ്യൂസിയം, ബേപ്പൂർ ബീച്ച്, ഭട്ട് റോഡ് ബീച്ച്, മിശ്കാൽ മോസ്ക് എന്നിവ കണ്ട് രാത്രിയോടെ തിരിച്ചെത്തും.
6. ഗവി – ജനുവരി 17, 25 തീയതികളിൽ രാത്രി 10 നു പുറപ്പെടും. ബസ് ചാർജ് കൂടാതെ പ്രവേശ ഫീസ് നൽകണം. ഉച്ചഭക്ഷണം (രണ്ടു ദിവസത്തെ യാത്ര). 5 ഡാമുകൾ, അഡവി കുട്ടവഞ്ചി സവാരി, പരുന്തുംപാറ എന്നിവ സന്ദർശിക്കും.
7. മൂന്നാർ – ജനുവരി 20, 29 തീയതികളിൽ രാവിലെ 10 നു പുറപ്പെടും. ബസ് ചാർജ്ജ് കൂടാതെ താമസസൗകര്യത്തിനുള്ള ചാർജ്ജ് നൽകണം. ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം, ചതുരംഗ പാറ എന്നിവിടങ്ങൾ സന്ദർശിക്കും.
പാലക്കാട് ഡിപ്പോയിൽ നിന്നല്ലാതെ കെ.എസ്.ആർ.ടി.സിയുടെ ചിറ്റൂർ, മണ്ണാർക്കാട്, വടക്കഞ്ചേരി ഡിപ്പോകളിൽ നിന്നു യാത്രകളുണ്ട്.