ശബരിമല വിമാനത്താവളം : അന്തിമ സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

എരുമേലി : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമെന്നു സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ. നിലവിൽ സ്ഥാപിച്ച കുറ്റികളുടെ അതിരിനു പുറത്തു പല സ്ഥലങ്ങളിലും ഉപകാരമില്ലാത്ത രീതിയിൽ ഭൂമി അവശേഷിക്കുന്നുണ്ട്. അതേറ്റെടുത്താൽ ഉടമകൾക്ക് ഉപകാരപ്രദമാകുമെന്നാണു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി ജില്ലാ കലക്ടർക്കു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

തൊഴിൽ നഷ്ടപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. പദ്ധതിയുടെ നിർമാണഘട്ടത്തിൽ 8000 തൊഴിലാളികളെ ആവശ്യമാണ്. തൊഴിലാളികളെ പ്രാദേശികമായി നിയമിക്കണമെന്നു റിപ്പോർട്ടിൽ നിർദേശമുണ്ട്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റിന്റേതാണ്. 307 ഏക്കർ വിവിധ വ്യക്തികളുടെ ഭൂമിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...