Friday, June 21, 2024 8:19 am

ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കുവാൻ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ലിഫ്റ്റ് നിർമ്മിക്കും ; നടപടി മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കാൻ കഴിയും വിധം ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ അറിയിച്ചു സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് കെഎസ്ആർടിസി നടപടി എടുത്തിരിക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിലെ ഫുട്പാത്തിൽ പോലീസ് എയിഡ്പോസ്റ്റ്, ടോയ്ലറ്റ് എന്നിവർ സ്ഥാപിച്ചപ്പോൾ അന്ധർക്കും കാഴ്ച പരിമിതർക്കും സഞ്ചരിക്കാനുള്ള തടസ്സം നേരിട്ടിരുന്നു. പക്ഷെ പിന്നീട് പരിഹരിച്ചതായി കമ്മീഷനു നൽകിയ മറുപടിയിൽ കെഎസ്ആർടിസി അറിയിച്ചു.

നിലവിൽ കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് കയറിപ്പോകാൻ സാധിക്കുന്നില്ല. ഇത് കാരണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഫീസ് അടക്കുന്നതിനു പോലും പരസഹായം വേണ്ടിവരികയാണ്. ലിഫ്റ്റ് വന്നു കഴിഞ്ഞാൽ ഒരളവു വരെ ഇതിനൊരു പരിഹാരം ആകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു....

ഹൈറിച്ച് തട്ടിപ്പ് കേസ് ; ലഭിച്ച പരാതികളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

0
തൃശൂർ: ഓൺലൈൻ ഷോപ്പിംഗ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 1630 കോടി രൂപയുടെ...

ലബനനെതിരായ ആക്രമണം ; ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ

0
തെല്‍ അവിവ്: ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക...

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം ; ആവശ്യവുമായി ഇഡി

0
ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച...