ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കുവാൻ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ലിഫ്റ്റ് നിർമ്മിക്കും ; നടപടി മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കാൻ കഴിയും വിധം ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ അറിയിച്ചു സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് കെഎസ്ആർടിസി നടപടി എടുത്തിരിക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിലെ ഫുട്പാത്തിൽ പോലീസ് എയിഡ്പോസ്റ്റ്, ടോയ്ലറ്റ് എന്നിവർ സ്ഥാപിച്ചപ്പോൾ അന്ധർക്കും കാഴ്ച പരിമിതർക്കും സഞ്ചരിക്കാനുള്ള തടസ്സം നേരിട്ടിരുന്നു. പക്ഷെ പിന്നീട് പരിഹരിച്ചതായി കമ്മീഷനു നൽകിയ മറുപടിയിൽ കെഎസ്ആർടിസി അറിയിച്ചു.

നിലവിൽ കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് കയറിപ്പോകാൻ സാധിക്കുന്നില്ല. ഇത് കാരണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഫീസ് അടക്കുന്നതിനു പോലും പരസഹായം വേണ്ടിവരികയാണ്. ലിഫ്റ്റ് വന്നു കഴിഞ്ഞാൽ ഒരളവു വരെ ഇതിനൊരു പരിഹാരം ആകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ...

അഭിജീത് ദീപ്കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ടിഐ പ്രവര്‍ത്തകന്‍

0
സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ...

സിജെപി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി

0
ഡൽഹി: കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍...