കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഗു​രു​ത​ര ഭീ​ഷ​ണി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ൽ സ്കീം ​ത​യാ​റാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​നു​ പി​ന്നാ​​ലെ, കേ​സ്​ ന​ട​ത്തി​പ്പി​ലും സ​ർ​ക്കാ​റി​ന്​ കാ​ലി​ട​റി​യ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഗു​രു​ത​ര ഭീ​ഷ​ണി​യി​ൽ. ദീ​ര്‍ഘ​ദൂ​ര റോ​ഡു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ മാ​ത്രം സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന സ​ർ​വി​സ്​ അ​ധി​കാ​രം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​താ​ണ്​ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്​. സ്കീം ​ത​യാ​റാ​ക്കു​ന്ന​തി​ൽ ഗ​താ​ഗ​ത വ​കു​പ്പി​നു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ്​ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക്​ കാ​ര​ണം​. അ​നു​കൂ​ല​മാ​യി മു​മ്പ്​​ ല​ഭി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ള​ട​ക്കം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. 31 സം​ര​ക്ഷി​ത റൂ​ട്ടു​ക​ളി​ലെ 1700 സൂ​പ്പ​ര്‍ക്ലാ​സ് സ​ര്‍വി​സു​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ല്. ഈ ​വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ്​ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തും.

കോ​ട​തി​വി​ധി​യോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മാ​ത്രം സ​ർ​വി​സ് അ​ധി​കാ​ര​മു​ള്ള സു​പ്ര​ധാ​ന​മാ​യ 31 റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും എ​ത്ര കി​ലോ​മീ​റ്റ​റും ഓ​ടാ​നു​ള്ള അ​നു​മ​തി​യാ​ണ് ല​ഭി​ക്കു​ക. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഏ​റ്റെ​ടു​ത്ത 241 റൂ​ട്ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​നും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ സാ​ധി​ക്കും. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ് ന​ട​ത്താ​ൻ കെ.​എ​സ്‌.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് അ​ടു​ത്തി​ടെ നി​ര​വ​ധി പ്രീ​മി​യം ബ​സു​ക​ള്‍ ഇ​റ​ക്കി​യി​രു​ന്നു. 60 സൂ​പ്പ​ർ​ഫാ​സ്റ്റും 20 ഫാ​സ്റ്റ് പാ​സ​ഞ്ച​റും എ​ട്ട്​ എ.​സി സ്ലീ​പ്പ​റും 10 സ്ലീ​പ്പ​ർ കം ​സീ​റ്റ​റും എ​ട്ട്​ സെ​മി സ്ലീ​പ്പ​റു​മ​ട​ക്കം വാ​ങ്ങാ​ൻ ഓ​ർ​ഡ​ർ ന​ൽ​കു​ക കൂ​ടി ചെ​യ്തി​രി​ക്കെ​യാ​ണ്​ ഈ ​പ്ര​ഹ​രം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...