കുമ്പഴ ജംഗ്ഷന്‍ ചോരക്കളമാക്കി കെ.എസ്.ടി.പി. ; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാതെ അതിന്റെ പണവും കരാറുകാരന്‍ അടിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ തിരക്കേറിയ കുമ്പഴ ജംഗ്ഷന്‍ ചോരക്കളമാക്കി കെ.എസ്.ടി.പി.  റോഡ്‌ പണിയുടെ ഭാഗമായി കോന്നി റോഡിലും റാന്നി റോഡിലും ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കെ.എസ്.ടി.പി പൊളിച്ചുനീക്കി. എന്നാല്‍ പാതയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയായിട്ടും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചിട്ടില്ല. അതിനാല്‍ ബസ്സുകള്‍ ജംഗ്ഷനില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. ഇത് തിരക്കേറിയ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാക്കുന്നു. ദിവസേന നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ട്രാഫിക് നിയന്ത്രിക്കുവാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇവിടെ നിയോഗിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ഇവര്‍ അടുത്തുള്ള കടയുടെ വരാന്തയില്‍ നോക്കുകുത്തിയായി നില്‍ക്കുന്നുണ്ടാകും. ജംഗ്ഷനില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഇവര്‍ തയ്യാറാകുന്നില്ല.

ഭാരമേറിയ ലോഡുമായി വരുന്ന വാഹനങ്ങളും ബസ്സുകളും തിരക്കേറിയ ജംഗ്ഷനില്‍ ആണ് പാര്‍ക്ക് ചെയ്യുന്നത്. കോന്നി റോഡില്‍ ഗ്രീന്‍ ലാന്റ് ഹോട്ടലിനു മുമ്പിലും റാന്നി റോഡില്‍ സ്റ്റേറ്റ് ബാങ്കിന് സമീപവുമായിരുന്നു ബസ് സ്റ്റോപ്പുകള്‍. പത്തനംതിട്ട നഗരസഭ ഇവിടെ കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിച്ചിരുന്നു. കെ.എസ്.ടി.പി ഇത് പൊളിച്ചു നീക്കുന്നതുവരെ ബസ്സുകള്‍ നിര്‍ത്തുന്നത് ഇവിടെയായിരുന്നു. അന്ന് കുമ്പഴ ജംഗ്ഷന്‍  അപകട രഹിതവുമായിരുന്നു. ഇന്ന് ബസ്സുകള്‍ നിര്‍ത്തുന്നത് ജംഗ്ഷനില്‍ തന്നെയാണ്. പാത നിര്‍മ്മിച്ചവര്‍ കുമ്പഴയില്‍ ബസ് സ്റ്റോപ്പുകള്‍ അടയാളപ്പെടുത്തുകയോ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ കുമ്പഴയുടെ സമീപ പ്രദേശങ്ങളില്‍ ഇവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരാറുകാരന്റെ തന്നിഷ്ടപ്രകാരമാണ് ഹൈവേയുടെ പണി നടത്തിയിട്ടുള്ളത്. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ ഇതിന് കുട പിടിക്കുകയും ആയിരുന്നു.

തിരുവല്ല – കുമ്പഴ സംസ്ഥാന പാത, പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ ചേരുന്ന കുമ്പഴ ജംഗ്ഷനില്‍ എപ്പോഴും തിരക്കാണ്. മുമ്പ് ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു. ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്. ഇവിടെ സിഗ്നല്‍ ലൈറ്റ് അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. ജംഗ്ഷനിലെ വാഹന പാര്‍ക്കിങ്ങും ക്രമീകരിക്കേണ്ടതുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...