പത്തനംതിട്ട : കെ എസ് ടി പി റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. പത്തനാപുരം മുതൽ മണ്ണാറക്കുളഞ്ഞി വരെയുള്ള പുരോഗതിയാണ് യോഗത്തിൽ വിലയിരുത്തിയത്. കോന്നി, കൂടൽ, വകയാർ പാലങ്ങളുടെ നിർമ്മാണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും കലഞ്ഞൂർ പാലത്തിന്റെ വീതി വർധിപ്പിക്കുന്നതിനും യോഗത്തിൽ എംഎൽഎ നിർദ്ദേശം നൽകി. റോഡ് നിർമ്മാണ പ്രവർത്തിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമി പൂർണ്ണമായി ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ അവ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു.
വകയാർ ഉണ്ണിയേശു പള്ളി, കൂടൽ മാർത്തോമ പള്ളി എന്നിവിടങ്ങളിലേക്ക് കയറുവാനുള്ള വഴിയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും കൂടൽ ജംഗ്ഷനിൽ പുന്നമൂട് റോഡിൽ നിന്നും ഒഴുകിവരുന്ന വെള്ളം തോട്ടിലേക്ക് തടസ്സമില്ലാത്ത തരത്തിൽ ഒഴുകുവാൻ ഉള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി. മൈലപ്ര പഞ്ചായത്ത് ഭാഗത്ത് നിർമ്മാണ പ്രവർത്തികളും വളവുകളിലെ നിർമ്മാണ പ്രവർത്തികളും അടിയന്തരമായി പൂർത്തീകരിക്കണമെന്നും കുളത്തുങ്കൽ മുതൽ മുറിഞ്ഞകൽ വരെയുള്ള ഭാഗത്തെ കുടിവെള്ള വിതരണ ശൃംഖല ഒരാഴ്ചയ്ക്കുള്ളിൽ പുനസ്ഥാപിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.
കോന്നി ടൗണിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം, എം കൊല്ലൻ പടി ജംഗ്ഷനിലെയും ഐപിസി പടി ജംഗ്ഷനിലെയും സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്കുള്ള തടസ്സം പരിഹരിക്കുവാനും എംഎൽഎ നിർദ്ദേശം നൽകി. വിവിധ പഞ്ചായത്തുകളിലെ റോഡ് നിർമ്മാണവുമായി ഉയർന്നുവന്ന പ്രശ്നങ്ങൾ, വിഷയങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട്മാർ കത്താക്കി ചീഫ് എൻജിനീയർക്കും എംഎൽഎയ്ക്കും സമർപ്പിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും റിവ്യൂ മീറ്റിംഗ് ചേരുമ്പോൾ ഈ വിഷയങ്ങൾ പരിഹരിക്കപ്പെടണമെന്നും എംഎൽഎ പറഞ്ഞു.
മുറിഞ്ഞകൽ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കെഎസ്ടിപി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു ജി ആർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടിവി പുഷ്പവല്ലി, ആനി സാബു, രജനി ജോഷി, കോന്നി തഹസിൽദാർ സുധീപ്, കെ എസ് ടി പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോജി വർഗീസ്, അസിസ്റ്റന്റ് എൻജിനീയർ ഷൈബി, തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033