പത്തനംതിട്ട: കെ എസ് യൂ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഓഫീസ് മാർച്ച് നടത്തി. വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങള്‍ സർക്കാർ സൗജന്യമായി നല്‍കുക, എൽ പി, യു പി, ഹൈസ്കൂൾ ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ് മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നല്‍കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് നടപടി സ്വീകരിക്കുക, വിദ്യാർത്ഥികളോടും വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, എന്നീ ആവശ്യങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു. അലൻ ജിയോ മൈക്കിൾ, സുബ്ഹാൻ അബ്ദുൽ, ജോമി വര്‍ഗീസ്, ജോൺ കിഴക്കേതിൽ, മെബിൻ നിരവേൽ, സ്റ്റൈൻസ് ഇലന്തൂർ, ജോജി നാരങ്ങാനം എന്നിവർ പങ്കെടുത്തു.