പത്തനംതിട്ട : കെഎസ്‌യു ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. കെപിസിസി സെക്രട്ടറിയും എൻ എസ് യു മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ് ശരത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌യുവിന്റെ ചരിത്രവും കാലിക പ്രശസ്തിയും എന്നീ വിഷയത്തിൽ ശോഭൻ ജോർജ് പുതിയ സാഹചര്യത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്ന വിഷയത്തിൽ ജെയിസ് പാണ്ടനാട് എന്നിവർ ക്ലാസ് നയിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, റോബിൻ പരുമല, മാലേത്ത് സരളാദേവി, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മെദ്, അഫ്സൽ വി ഷേക്ക് , രമേശ് കടമ്മനിട്ട, കെ ജാസിം കുട്ടി, നഹാസ് പത്തനംതിട്ട, എം എ സിദ്ദിഖ്, നിതിൻ മണക്കാട്ട് മണ്ണിൽ, അൽഷിഫ മുഹമ്മദ്, ജോമി വർഗീസ്,അലക്സാണ്ടർ ചെറുകുന്നത്ത്, തദഗത് ബി കെ, സുബ്ഹാൻ അബ്ദുൾ,റോബിൻ മോൻസി, അലൻ ജിയോ മൈക്കിൾ, റിജോ തോപ്പിൽ, സ്റ്റെയിൻസ് ഇലന്തൂർ, പൂജ കുളനട തുടങ്ങിയവർ പ്രസംഗിച്ചു.