പത്മനാഭപുരം കോട്ട സംരക്ഷിക്കണo : കെ സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ
ഭാ​ഗമായിരുന്നു പത്മനാഭപുരം കോട്ട. 275 വർഷം പഴക്കമുള്ള പത്മനാഭപുരം പൈതൃക കോട്ട തിരുവിതാംകൂറിന്റെ സൈനിക തന്ത്രത്തിന്റെ ഉദാഹരണമാണ്. പത്മനാഭപുരം കോട്ട പോലെയുള്ള പൈതൃക നിർമിതികൾ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയുടെ പരിപാലനത്തിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ജോലിക്കാരെ പിൻവലിച്ചുവെന്ന പത്രവാർത്തയും കോട്ടയിൽ വിള്ളലുണ്ടാവുന്നതും സുരേന്ദ്രൻ സ്റ്റാലിന്റെ ശ്രദ്ധയിൽപ്പെടുത്തി. പത്മനാഭപുരം കോട്ടയുമായി കേരളത്തിന് സാംസ്ക്കാരികവും വൈകാരികവുമായ ബന്ധമാണുള്ളത്. കോട്ട സംരക്ഷിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കത്തിൽ ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...