പത്തനംതിട്ട : പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌ത ലക്‌നൗ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും കെ എസ് യൂ ആറന്മുള അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
പ്രതിഷേധ സമരം കെ എസ് യൂ ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആറന്മുള അസംബ്ലി കമ്മിറ്റി പ്രസിഡന്റ് നേജോ മെഴുവേലി അദ്ധ്യക്ഷത വഹിച്ചു. സുബ്ഹാന്‍ അബ്ദുള്‍, ജോമി വര്ഗീസ്, അലക്സാണ്ടര്‍ തോമസ്, ഖാലിദ് ആനപ്പാറ, ഇജാസ് ഖാന്‍, ആല്‍വിന്‍ പ്രക്കാനം, മെബിന്‍ നിരവേല്‍, ജിതിന്‍ ജെയിംസ്, ഷോണ്‍ വി എന്നിവര്‍ സംസാരിച്ചു.