കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വല്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. വിസിയെ കെഎസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ആരാണ് ഹിന്ദു, ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഓര്‍ അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ് തുടങ്ങിയ പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി ഉള്‍പ്പെടുത്തിയത്. പ്രതിഷേധം ഭയന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ഇത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിസി യുടെ പ്രതികരണം.
ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു.