തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെഎസ്യു പ്രതിഷേധം. ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജ് ഓഫീസിനുള്ളില്‍ കയറിയ കെഎസ്യു പ്രവര്‍ത്തകര്‍ ചോദ്യ പേപ്പര്‍ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ പോലീസ് ലാത്തിവീശി. ലാത്തി ചാര്‍ജില്‍ തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിങ് കോളജുകളിലും കെഎസ്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്.
അതേസമയം ഓഫ് ലൈനായിട്ടാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നത്. എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നും സര്‍വകലാശാല അറിയിച്ചു. എല്ലാ സര്‍വകലാശാലകള്‍ക്കു കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ ഒരു സര്‍വകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സാങ്കേതിക സര്‍വകലാശാല ആരോപിക്കുന്നത്.