സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ : കെ​.എ​സ്‌​.യു പ്ര​തി​ഷേ​ധം ; ലാത്തിച്ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ ബ​ഹി​ഷ്ക്ക​രി​ച്ച്‌ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. ശ്രീ​കാ​ര്യം സി​ഇ​ടി എഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് ഓ​ഫീ​സി​നു​ള്ളി​ല്‍ ക​യ​റി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദ്യ പേ​പ്പ​ര്‍ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. സംഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ പോലീസ് ലാത്തിവീശി. ലാത്തി ചാര്‍ജില്‍ തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിങ് കോളജുകളിലും കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്.

അ​തേ​സ​മ​യം ഓ​ഫ് ലൈ​നാ​യി​ട്ടാ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ല്ലാ പ​രീ​ക്ഷ​ക​ളും മാറ്റമില്ലാതെ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പോലീസ് സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കു കീ​ഴി​ലും ഓ​ഫ് ലൈ​നാ​യി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യെ മാ​ത്രം ഒ​റ്റ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ആ​രോ​പി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...