എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണ്. വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിഥുൻ്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശ്ശന നിയമ നടപടികൾ സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ കെഎസ്ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്കൂൾ മാനേജ്മെൻറും പറയുന്നുണ്ട്. പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകാൻ പാടില്ല. നവകേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സർക്കാർ കേരളത്തിലെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ പറ്റിയും, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും പരിശോധിച്ച് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...