പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും ആണെന്ന് ഗോകുൽ ഓർമിപ്പിച്ചു. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയ്മ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്നും കെ എസ് യു നേതാവ് കുറിച്ചു. പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...