തൃശൂര്‍ : ദീര്‍ഘദൂര വാഹന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍-പാലക്കാട് റൂട്ടില്‍ മണ്ണുത്തി ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ ചരക്ക് ലോറിയടക്കമുള്ള വാഹന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ ഭക്ഷണവുമായി ഇറങ്ങിയത്.
കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി സൗരാഗ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ കാലം മുഴുവന്‍ ഭക്ഷണ വിതരണം തുടരുമെന്ന് വി.എസ്.ഡേവിഡ് അറിയിച്ചു.