ദീര്‍ഘദൂര വാഹന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദീര്‍ഘദൂര വാഹന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍-പാലക്കാട് റൂട്ടില്‍ മണ്ണുത്തി ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ ചരക്ക് ലോറിയടക്കമുള്ള വാഹന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ ഭക്ഷണവുമായി ഇറങ്ങിയത്.

കെ.എസ്‌.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി സൗരാഗ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ കാലം മുഴുവന്‍ ഭക്ഷണ വിതരണം തുടരുമെന്ന് വി.എസ്.ഡേവിഡ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....