കൊറോണക്കാലത്ത് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‌വിദഗ്ധരുടെ വെബിനാറുകള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 മഹാമാരിയുടെ വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈനിലൂടെ മാര്‍ഗനിര്‍ദേശം നല്‍കുന്നു. ഇതിനായി സംരംഭക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ് യുഎം ട്വിറ്റര്‍, ഫെയ്സ് ബുക്ക്, ലിങ്ക്ഡിന്‍, പേടിഎം എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തേയ്ക്ക് വെബിനാറുകള്‍ നടത്തും.

ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വീകരിക്കേണ്ട മികച്ച മാര്‍ഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന തരത്തിലാണ് വെബിനാറുകള്‍ നടത്തുന്നത്. നേരിട്ട് നടത്തുന്ന സമ്മേളനങ്ങളെക്കാളുപരി കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വെബിനാറുകളിലൂടെ കഴിയും .https://startupmission.kerala.gov.in/events  എന്ന ലിങ്കില്‍ ഏപ്രില്‍ മാസത്തെ വെബിനാറുകളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വിപണനം, ഫണ്ട് കൈകാര്യം ചെയ്യല്‍, മികച്ച മാതൃക സ്വീകരിക്കല്‍, നിക്ഷേപം തേടുന്നതിനുള്ള നവീന മാര്‍ഗങ്ങള്‍, മഹാമാരിയെക്കുറിച്ചുള്ള നിക്ഷേപകരുടെ കാഴ്ചപ്പാട്, ബിസിനസ് മോഡലിംഗ്, സാങ്കേതിക വിവരം എന്നിവ അടിസ്ഥാനമാക്കിയ കൂടിക്കാഴ്ചകള്‍ നടത്തുന്നതിലും മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനുള്ള പരിഹാരങ്ങളും വെബിനാറുകളില്‍നിന്നു ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...