Sunday, June 16, 2024 8:10 pm

സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണ് : എ എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ വിമർശനവുമായി എ എ റഹിം എം പി. അധ്യയന വർഷം തുടങ്ങാനിരിക്കെ സ്‌കൂളുകൾ ശുചീകരിക്കുന്ന തിരക്കിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. എന്നാൽ സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ’ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് ‘പഠിക്കുകയാണ്’. നിഖിൽ പൈലിമാരെ ഉണ്ടാക്കാനാണോ കെഎസ്‌യുവിന്റെ നേതൃത്വ പഠന ക്യാമ്പ് എന്ന് കെപിസിസി ആശയക്ഷന് വ്യക്തമാക്കണമെന്നും എ എ റഹിം ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളോടൊപ്പമാണ് എ എ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നെയ്യാർ ഡാമിലെ കെഎസ്‌യു ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി.

പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും നടന്ന ക്യാമ്പ്. ചില മാധ്യമങ്ങളുടെ അജണ്ട. ഇതുവരെ അങ്ങനെയൊരു ദൃശ്യം ശ്രദ്ധയിൽപ്പെട്ടില്ല. പ്രശ്‌നങ്ങളുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ക്യാമ്പിൽ നടന്ന കാര്യങ്ങൾ പുറത്ത് ചർച്ചകൾക്ക് വഴിവെച്ചതിന് ആദ്യ നടപടിയെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ; പ്രതി ഒളിവിൽ

0
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു...

കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

0
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍...

തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍ തൃശൂരെത്തുമെന്ന് വി.കെ. ശ്രീകണ്ഠന്‍

0
തൃശൂര്‍: തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍...

കശ്മീരിൽ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ല ; നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ച് അമിത് ഷാ

0
ദില്ലി: ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം...