കൊച്ചി : കെ ടി ജലീല്‍ ഇ ഡി ഓഫീസില്‍ ഹാജറായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്ലീം ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജലീല്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുന്നത്.തെളിവുകളെല്ലാമുണ്ടെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി.
അതേസമയം, ഇക്കഴിഞ്ഞ രണ്ടിന് കെ ടി ജലീല്‍ ഇ ഡി യ്ക്ക് മുമ്ബാകെ ഹാജരായി വിവരങ്ങളും തെളിവുകളും കൈമാറിയിരുന്നു. ഇ ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനെത്തിയത്.