കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് മന്ത്രിയ്‌ക്കെതിരെ കേസെടുത്തത്.
ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ ജലീലിനെ കസറ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴിയെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.