മെഡിക്കല്‍ കോളേജില്‍ രണ്ട് ഹൗസ്​ സർജന്മാരെ കൂട്ടിരിപ്പുകാര്‍ കൈയേറ്റം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രണ്ട് ഹൗസ്​ സർജന്മാരെ കൂട്ടിരിപ്പുകാര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍‌ക്കെതിരെ കേസടുത്തു. ഇതില്‍ വക്കം സ്വദേശി അന്‍സറിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. മെഡിസിന്‍ വനിതാ വാര്‍ഡിലെ ഹൗസ്​ സര്‍ജന്‍മാരെയാണ് കൈയേറ്റം ചെയ്തത്.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രോഗിയുടെ സി.ടി സ്കാന്‍ നടന്നില്ലെന്ന് ആരോപിച്ചായിരുന്നു മ‌ര്‍ദനം. കൂടുതല്‍ഡോക്ടര്‍മാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മെഷീന്‍ തകരാറുകാരണം ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക്​ സി.ടി സ്കാന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

രോഗിയുടെ നില ഗുരുതരമല്ലാത്തതിനാല്‍ പുറത്തുപോയി എടുക്കേണ്ടതില്ലെന്നും മെഷീന്‍ ശരിയാകുന്ന മുറക്ക്​ ആശുപത്രിയില്‍ നിന്ന് സ്കാന്‍ ചെയ്യാമെന്ന് അറിയിക്കാനെത്തിയ ഹൗസ്​ സര്‍ജന്‍മാരെയാണ് കൈയേറ്റം ചെയ്തത്. മര്‍ദ്ദനമേറ്റ ഇരുവരയെും പ്രാഥമിക ചികിത്സക്ക് ശേഷം ഹോസ്റ്റലിലേക്ക് അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...