Friday, May 17, 2024 11:56 pm

വിവാദ നായികയുടെ ഇടപെടല്‍ സമ്മതിച്ച് ജലീല്‍ ; കോണ്‍സുല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടത് സ്വപ്ന മുഖേനെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മതഗ്രന്ഥങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടതു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖേനയെന്നു മന്ത്രി കെ.ടി. ജലീല്‍. യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമാണെന്നും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും പറഞ്ഞാണു സ്വപ്‌ന വിളിച്ചതെന്നും ജലീല്‍ എന്‍.ഐ.എക്കു മൊഴി നല്‍കി. മതഗ്രന്ഥങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല.
തന്റെ മണ്ഡലത്തിലെ സംഘടനകളോ സ്ഥാപനങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍സല്‍ ജനറലാണു കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ആയിരുന്ന സ്വപ്‌ന മുഖേന തന്നെ ബന്ധപ്പെട്ടത്. അതുകൊണ്ടാണു കൂടുതല്‍ അന്വേഷിക്കാതെ ഗ്രന്ഥങ്ങള്‍ കൈപ്പറ്റിയതെന്നും ജലീല്‍ മൊഴി നല്‍കി. ഇതോടെ, സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹത്തെ സാക്ഷിയാക്കാന്‍ സാധ്യതയേറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിതന്നെയാണു ജലീല്‍ എന്‍.ഐ.എയോടും ആവര്‍ത്തിച്ചത്. രാവിലെ ആറിനു തുടങ്ങിയ ചോദ്യംചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എന്‍.ഐ.എ. അറിയിച്ചു.

നയതന്ത്രമാര്‍ഗത്തില്‍ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ പരിശോധിക്കേണ്ടതു കസ്റ്റംസാണ്. 20 ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള വസ്തുക്കള്‍ നയതന്ത്രമാര്‍ഗത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെയും മൂല്യം അതിലേറെയെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിവേണം. വിമാനത്താവളത്തില്‍നിന്നു പാഴ്‌സല്‍ വിട്ടുകൊടുക്കുന്നതു കസ്റ്റംസാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതു കോണ്‍സല്‍ ജനറലും. ഇക്കാര്യത്തില്‍ താനോ തന്റെ ഓഫീസോ ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്നു ജലീല്‍ മൊഴി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പാഴ്‌സല്‍ സ്വീകരിച്ചതു പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന ചോദ്യത്തിന്, യു.എ.ഇ. കോണ്‍സുലേറ്റ് കൊണ്ടുവന്നതായതിനാല്‍ അക്കാര്യം പരിശോധിച്ചില്ലെന്നായിരുന്നു മറുപടി. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണു പാഴ്‌സലുകള്‍ വിട്ടുകൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിനായി താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടിട്ടുമില്ല.

മതഗ്രന്ഥം യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമായതിനാല്‍ തുച്ഛമായ ഡ്യൂട്ടിയടച്ച് കൊണ്ടുവരാമല്ലോയെന്ന് അന്വേഷണസംഘം ആരാഞ്ഞു. അക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കാനും പ്രയാസമില്ല. എന്നാല്‍, മതഗ്രന്ഥം കൊണ്ടുവന്നതു കോണ്‍സല്‍ ജനറലിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആണെന്നു ജലീല്‍ ആവര്‍ത്തിച്ചു. കൊണ്ടുവന്ന പാഴ്‌സലുകളിലെ തൂക്കവ്യത്യാസത്തെപ്പറ്റി അറിയില്ലെന്നും ജലീല്‍ പറഞ്ഞതായാണു സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...