Thursday, July 3, 2025 6:43 am

മദനിക്കെതിരെ പോസ്റ്റെഴുതി , ശേഷം മുക്കി ; വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതിയുമായി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അബ്ദുള്‍ നാസര്‍ മദനിക്കെതിരെ താൻ ഫേസ്‌ബുക്ക് പോസ്റ്റെഴുതിയെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതിയുമായി മുൻ മന്ത്രി കെ.ടി ജലീൽ. ‘മദനിക്കെതിരെ ജലീൽ’ എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജലീൽ ഡി.ജി.പിക്കാൻ പരാതി നൽകിയിരിക്കുന്നത്. ഒരു നിലക്കും തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം തെമ്മാടിത്തങ്ങള്‍ ഉടലെടുക്കുന്നതെന്നും ജിദ്ദ കെ.എം.സി.സി ഭാരവാഹിയായ മുസ്തഫ കൊഴിശീരി ഉള്‍പ്പടെ ഉള്ളവരാണ് ഈ കുപ്രചരണങ്ങള്‍ക്ക് പിന്നെലന്നും ജലീൽ പരാതിയിൽ ആരോപിക്കുന്നു. മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെ ടി ജലീല്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. പലതിലും കണ്ണടക്കാറാണ് പതിവ്. എന്നാല്‍ മദനിക്കെതിരെ ഞാന്‍ എഴുതി പോസ്റ്റ് ചെയ്യുകയും മൂക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ കാര്യത്തില്‍ മിണ്ടാതിരിക്കാനാവില്ലന്നും കെ ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷം ഉണ്ടാക്കുകയും തന്നെ സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുകയുമാണ് മേല്‍ പ്രൊഫൈലുകളില്‍ വ്യാജമായി പോസ്റ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമെന്നും ജലീൽ പറയുന്നു. ‘വ്യക്തിപരമായി ഞാന്‍ എടുക്കുന്നതും എന്റെ പ്രസ്ഥാനം എടുക്കുന്നതുമായ നിലപാടുകളോടുള്ള വിരോധമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് കാരണം. മേല്‍ പ്രൊഫൈലുകള്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലേയും ഇന്‍ഫര്‍മേഷന്‍ ടെക്ള്‍നോളജി നിയമത്തിലേയും കേരള പോലീസ് നിയമത്തിലേയും വ്യത്യസ്ഥമായ വകുപ്പുകള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിട്ടുള്ളത്. മേല്‍ കക്ഷികള്‍ നടത്തിയ കാര്യത്തില്‍ എനിക്ക് പരാതിയുണ്ട്. ആയതില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, ജലീൽ പരാതിപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി 61 പേ​രെ കാ​ണാ​താ​യ​താ​യി

0
ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി 61 പേ​രെ കാ​ണാ​താ​യ​താ​യി...

ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്

0
ഗാസ : തിങ്കളാഴ്ച ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര...

കൊ​ല്ലത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി​ന​ശി​ച്ചു

0
കൊ​ല്ലം: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി...

ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

0
നവിമുംബൈ : ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ...