Friday, July 4, 2025 8:21 pm

മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണo : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നീക്കം. എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി വാങ്ങാനുള്ള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി കാട്ടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുഖ്യമന്ത്രിയെ കൂടി പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

കേന്ദ്ര ഏജന്‍സി മന്ത്രിയെ ചോദ്യം ചെയ്തതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ തന്നെ രാജി ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നു. തലയില്‍ മുട്ടിണ്ടാണ് മന്ത്രി ചോദ്യം ചെയ്യലിനെത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പരിഹാസം.

മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കെ.ടി ജലീലിനെ അന്യായമായി സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫ് നീക്കം. മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു. സമാനമായ രീതിയില്‍ സ്വര്‍ണകടത്ത് കേസിലും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ കുറ്റപ്പെടുത്തല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...