ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത് കൊണ്ട് മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമന്‍ചന്ദ്രന്‍പിള്ള. അങ്ങനെ രാജിവെക്കാന്‍ നിന്നാല്‍ നിരവധി പേര്‍ രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി. ജലീലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്ത സാഹചര്യത്തിലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോള്‍ ലംഘനമടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.