തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം സിപിഐഎം തള്ളി. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു. കീഴ്‌ക്കോടതി ഉത്തരവിൽ കെ.ടി ജലീൽ രാജിവെയ്‌ക്കേണ്ടെന്നാണ് എ.കെ ബാലൻ പറഞ്ഞത്. കോടതി പരാമർശത്തിന്റെ പേരിൽ രാജിവെച്ച ചരിത്രം മുൻപും ഇല്ല എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.
ലോകായുക്ത വിധിയെ നിയമപരമായി സർക്കാർ നേരിടുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. ബന്ധുക്കളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.