പഴയങ്ങാടി : മുൻ മന്ത്രി കെ.ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാട്ടൂൽ സ്വദേശിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ.എൻ അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ.ടി ജലീലിെൻറ ഫോണിലേക്ക് ഒക്ടോബർ അഞ്ചാം തീയതി വാട്സ്ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാൾ വധഭീഷണിയുയർത്തിയത്. കെ.ടി. ജലീൽ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലിെൻറ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
കെ.ടി ജലീലിന് വധഭീഷണി ; കണ്ണൂർ സ്വദേശിക്കെതിരെ കേസ്
RECENT NEWS
Advertisment