മലപ്പുറം : പിവി അന്‍വറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലമെന്ന് മന്ത്രി കെടി ജലീല്‍. ഇന്നലെ രാത്രി 11 മണിയോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പിവി അന്‍വര്‍ മുണ്ടേരിയയലെത്തിയതെന്നാരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം എല്‍ എ യുടെ വാഹനം തടഞ്ഞത്.
എല്‍ഡിഎഫ് ആ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. തനിക്കും സമാനമായ സാഹചര്യം ഇന്നലെ ഉണ്ടായതായി മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വില പോയില്ലെന്നും കെ ടി ജലീല്‍ തീരൂരില്‍ പറഞ്ഞു.
അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പിവി അന്‍വര്‍ മുണ്ടേരിയയലെത്തിയതെന്നാരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം എല്‍ എ യുടെ വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.