കൊല്ലം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ ഐ.എയും ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനും വിധേയനാകാനിരിക്കുന്ന മന്ത്രി കെ ടി ജലീല്‍ രാജി വെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലില്‍ നിക്ഷേപിച്ച് പ്രതിഷേധിച്ചു.
രാജ്യത്ത് നാളിതുവരെ കേട്ടുകേള്‍വി ഇല്ലാത്ത പ്രവര്‍ത്തനമാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി കള്ളക്കടത്ത് നടത്തുന്നതിലൂടെ കേരളത്തില്‍ നടന്നിരിക്കുന്നത്. ഈ കള്ളക്കടത്തില്‍ ജലീലിനെ പങ്കു വളരെ വ്യക്തമാണ്. കള്ളക്കടത്തിനെ ന്യായീകരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്. കേന്ദ്രത്തില്‍ മോദിയുടെ വര്‍ഗീയ അജണ്ടയ്ക്ക് സമാനമായി കേരളത്തിലും പുതിയ വര്‍ഗീയധാര നടപ്പാക്കാനാണ് ഖുര്‍ആനെ കൂട്ടുപിടിച്ചുകൊണ്ട് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനില്‍ പന്തളം ആരോപിച്ചു.