വലിയതുറയില്‍ കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വലിയതുറയില്‍ കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ആണ് സംഭവം. ഇന്നലെ രാത്രിയാണ് വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ വലിയതുറ പോലീസ് ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി പത്തിലധികം സുഹൃത്തുക്കളുമായി മദ്യപിച്ച്‌ നിക്കോളാസിന്റെ വീട്ടില്‍ എത്തിയ ലിജിന്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. ഇരുട്ടില്‍ നടന്ന വഴക്കിനിടെ ലിജിന് കുത്തേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ മാരകമായ കുത്തേറ്റ ലിജിന്‍ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍പ് പല തവണ നിക്കോളാസും ലിജിനും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു. ഇതിന് വലിയ തുറ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്.

ലിജിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...