കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ ടി ജലീല്‍. സ്വപ്‌ന മന്ത്രിയെ വിളിച്ചതായി കോള്‍ ലിസ്റ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്‌ന അദ്ദേഹത്തെ വിളിച്ചത്. ഇക്കാര്യം കെ ടി ജലീലും സമ്മതിച്ചിട്ടുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിളിച്ചിട്ടുണ്ട്. മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണു സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റിലെ പ്രതിനിധി എന്ന രീതിയിലാണ് സംസാരിച്ചത്. കിറ്റ് വിതരണക്കാര്യം പറയാനാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ ടി ജലീല്‍
RECENT NEWS
Advertisment