Thursday, May 8, 2025 12:57 pm

ഏനാദി മംഗലത്തെ മഴക്കെടുതി വിലയിരുത്താന്‍ എംഎല്‍എ കെയു ജനീഷ്‌ക്കുമാര്‍ സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഏനാദി മംഗലത്തെ മഴക്കെടുതി വിലയിരുത്താന്‍ എംഎല്‍എ കെയു ജനീഷ്‌ക്കുമാര്‍ സന്ദര്‍ശനം നടത്തി. ഏനാദിമംഗലം പഞ്ചായത്തിലെ മഴയ്ക്കെടുതിയിൽ നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങളും സ്‌ഥാപനങ്ങളും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. ഏനാദി മംഗലം പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ് ഓഫീസ് , കെ. പി റോഡിനു സമീപമുള്ള വീടുകൾ, വ്യാപാര സ്‌ഥാപനങ്ങൾ എന്നിവയ്ക്ക് നാശ നഷ്ടമുണ്ടായി.

ചില വീടുകളിലെ വളർത്തു മൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരുന്നു. വിവിധങ്ങളായ കൃഷി വിളകൾക്കും വ്യാപകമായി നാശ നഷ്ടം നേരിട്ടു. നാട്ടുകാർ എം എൽ എ യോട് തങ്ങൾക്കുണ്ടായ ദുരിതങ്ങളെ സംബന്ധിച്ച് വിവരിച്ചു.
ഏനാദിമംഗലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ മഴക്കെടുത്തിയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് തുടർ നടപടികൾക്കായി വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച 11.30 നു കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുമെന്നും എം എൽ എ പറഞ്ഞു.

എം എൽ എ യോടൊപ്പം ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാജാഗോപാലൻ നായർ, ഏനാദി മംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. കെ. മോഹൻ കുമാർ, വൈസ് പ്രസിഡന്റ് ഉദയരശ്മി, , കാഞ്ചന, ലത, ലക്ഷ്മി, സതീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.സിപിഎം ലോക്കൽ സെക്രട്ടറി ബിനോയ്‌, അനീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയില്‍ ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
റാന്നി : ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ...

സിപിഎം പന്തളം നഗരസഭാ കമ്മിറ്റി സമരം സംഘടിപ്പിച്ചു

0
പന്തളം : നഗരസഭയിലെ ബിജെപി ദുർഭരണം നടത്തുന്നുവെന്നും വികസനവിരുദ്ധനയങ്ങൾ സ്വീകരിക്കുന്നുവെന്നും...

11 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
കൊച്ചി : എറണാകുളം പെരുമ്പാവൂരിലെ ഭായി കോളനിയിൽ എക്സൈസിന്‍റെ പരിശോധനയിൽ 11...

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ നിർമാണോദ്ഘാടനം മേയ് 17-ന്

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ നിർമാണോദ്ഘാടനം മേയ് 17-ന്...