പമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ സൗകര്യം

For full experience, Download our mobile application:
Get it on Google Play

പമ്പ : ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം പുലര്‍ച്ച 2.30 മുതല്‍ രാത്രി എട്ട് വരെ ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള കെട്ടുനിറ മണ്ഡപത്തില്‍ 250 രൂപ അടച്ച് കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണമടച്ച് രസീത് വാങ്ങിയാല്‍ പമ്പാ ദേവസ്വം മേല്‍ശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും.

ഒന്നില്‍ക്കൂടുതല്‍ നെയ്‌ത്തേങ്ങ നിറയ്ക്കണമെന്നുള്ളവര്‍ക്ക് നെയ്‌ത്തേങ്ങ ഒന്നിന് 80 രൂപ എന്ന നിരക്കില്‍ രസീത് എടുക്കണം. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീതെടുത്താല്‍ ഇരുമുടിക്കെട്ടു നിറച്ച് ശിരസിലേറ്റിത്തരും. നേരത്തെ ഇരുമുടിക്കെട്ടില്‍ 10 വഴിപാട് ദ്രവ്യങ്ങളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കെട്ടില്‍ 17 വഴിപാട് ദ്രവ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇരുമുടി സഞ്ചി, ചെറിയ സഞ്ചി, നാളികേരം, നെയ്യ്, മലര്‍, അവല്‍, മുന്തിരി, കല്‍ക്കണ്ടം, ശര്‍ക്കര, മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, കളഭം, അരി, കോര്‍ക്ക്, അരക്ക്, ഭസ്മം, കാണിപ്പൊന്ന് എന്നിവ ഉള്‍പ്പെട്ടതാണ് 17 വഴിപാട് ദ്രവ്യങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...