Tuesday, July 2, 2024 7:56 pm

മാനേജ്‌മെന്റ് സീറ്റിനെ പറ്റി പറയാന്‍ എന്തുകൊണ്ടും യോഗ്യത വി.ഡി സതീശന് തന്നെയെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാനേജ്‌മെന്റ് സീറ്റിനെ പറ്റി പറയാന്‍ എന്തുകൊണ്ടും യോഗ്യത വി.ഡി സതീശന് തന്നെയെന്ന് കെ യു ജനീഷ് കുമാര്‍. പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ വി.ഡി സതീശന് തന്നെ. പ്രതിപക്ഷനേതാവിനെ പരിഹസിച്ച് കോന്നി എംഎല്‍എ ജനീഷ് കുമാര്‍

പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ സതീശന് തന്നെയാണ് മാനേജ്‌മെന്റ് സീറ്റിനെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയെന്നായിരുന്നു എം എല്‍എയുടെ പരിഹാസം. കുതികാല്‍ വെട്ടും തൊഴുത്തില്‍ കുത്തും കളം മാറി ചവുട്ടും അടക്കം കളികള്‍ പലതും കളിച്ചിട്ടും ഒരിക്കല്‍ പോലും മന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയാതെ പോയതിന്റെ കടുത്ത വിഷാദം ആണ് ഢഉ സതീശനെ ബാധിച്ചിരിക്കുന്നത്. ആ വിഷാദം മൂത്ത് കടുത്ത അസൂയാലുവായിരിക്കുകയാണ് അദ്ദേഹം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രതിപക്ഷ നേതാവിനെ സമയാസമയത്ത് ബി.പി യുടെ ഗുളിക കഴിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇടതുപക്ഷ മന്ത്രിമാരേയും സതീശന് ഇഷ്ടമില്ലാത്തവരെയും വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹം പതിവായി സ്വീകരിച്ചിരിക്കുകയാണ്. പിടി ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെ പല കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നിട്ടുണ്ടെങ്കിലും ഇത്രയും ‘സ്വയംപൊങ്ങി ‘യായ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിലെ ജനങ്ങള്‍ കണ്ടിട്ടേ ഇല്ല . എനിക്കറിയാത്തതായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ലെന്ന ഭാവം ആണ് പ്രതിപക്ഷ നേതാവിന് .ഇത്രയും അഹങ്കാരിയായ പ്രതിപക്ഷ നേതാവിനെ കേരളം ഇന്നേ വരെ കണ്ടിട്ടില്ല . മന്ത്രിമാരായ വീണ ജോര്‍ജ്ജിനേയും മുഹമ്മദ് റിയാസിനേയും വ്യക്തിപരമായി ആക്ഷേപിക്കുന്നത്അദ്ദേഹം പതിവാക്കിയിരിക്കുകയാണ്. കുതികാല്‍ വെട്ടും  തൊഴുത്തില്‍ കുത്തും കളം മാറി ചവുട്ടും അടക്കം കളികള്‍ പലതും കളിച്ചിട്ടും ഒരിക്കല്‍ പോലും മന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയാതെ പോയതിന്റെ കടുത്ത വിഷാദം ആണ് വി.ഡി സതീശനെ ബാധിച്ചിരിക്കുന്നത്. ആ വിഷാദം മൂത്ത് കടുത്ത അസൂയാലുവായിരിക്കുകയാണ് അദ്ദേഹം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശം മറ്റാരേക്കാള്‍ നന്നായി സ്വയം ചേരുന്ന നേതാവാണ് വി.ഡി സതീശന്‍ . തനിക്ക് പകരം കെ.സി വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കിയപ്പോള്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് വക്കീല്‍ പണിക്ക് പോയ ആളാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് . 1996 ല്‍ എന്‍ഡിപി ഐക്യജനാധിപത്യ മുന്നണി വിട്ടപ്പോള്‍ ഒഴിവ് വന്ന പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും , ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ വി.ഡി സതീശന് തന്നെ മാനേജ്‌മെന്റ് സീറ്റിനെ പറ്റി പറയാന്‍ എന്ത് കൊണ്ടും യോഗ്യന്‍

ആപത്ത് കാലത്ത് തന്നെ സഹായിച്ച ജി. കാര്‍ത്തികേയനെ പുറകില്‍ നിന്ന് കുത്തി രമേശ് ചെന്നിത്തല ഗ്രൂപ്പില്‍ അഭയം പ്രാപിക്കാനും കാര്‍ത്തികേയന്‍ ആഗ്രഹിച്ച കെപിസിസി അധ്യക്ഷ പദവിയില്‍ കണ്ണ് വെയ്ക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത വി.ഡി സതീശന്‍ ഇപ്പോള്‍ ഗുളിക കഴിക്കും പോലെ ധാര്‍മ്മികതക്ക് ട്യൂഷന്‍ എടുക്കുന്നത് കാണാന്‍ നല്ല രസം ഉണ്ട്. 2004 ലും 2011ലും മന്ത്രിയാവാന്‍ ചരടുവലി നടത്തി പരാജയപ്പെട്ട സതീശന്‍ ഏറെ കാലം ചെന്നിത്തലയുടെ വിശ്വസ്തനായി കൂടെ നടന്നു .ഒടുവില്‍ പ്രതിപക്ഷ നേതാവ് ആകാന്‍ വേണ്ടി അതേ ചെന്നിത്തലയുടെ കാലും വാരി. ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെ പോയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ‘ഹരിത സംഘം’ ഉണ്ടാക്കി വി.ഡി സതീശനും സംഘവും നടത്തിയ ആക്ഷേപങ്ങള്‍ പലതും ഇന്നും പൊതു ഇടത്തില്‍ ലഭ്യമാണെന്നത് സതീശന്‍ മറന്ന് പോകരുത് .

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിലപാടിന്റെ കുപ്പായം മാറി മാറി അണിയുന്ന സതീശനില്‍ നിന്ന് ഇവിടുത്തെ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് ഒന്നും പഠിക്കാനില്ല . ആവശ്യം കഴിഞ്ഞാല്‍ ആരെയും തള്ളി പറയാന്‍ മടിയില്ലാത്ത നേതാവ് ആണ് വി.ഡി സതീശനെന്ന് പറഞ്ഞത് ചടട ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് .ഒന്നര മണിക്കൂറോളം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോട് പിന്തുണ അഭ്യര്‍ത്ഥിച്ച് സംസാരിച്ചുവെന്നും ജയിച്ചപ്പോള്‍ താന്‍ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയിട്ടില്ലെന്ന് പറയാന്‍ മടി കാണിച്ചിട്ടില്ലാത്ത നേതാവ് ആണ് സതീശന്‍ .സതീശന്‍ ജയിക്കാന്‍ വേണ്ടി ഞടട ന്റെ സഹായം തേടി എന്ന് ഹിന്ദു ഐക്യവേദി നേതാവ് ഞഢ ബാബു ആരോപിച്ചതും തെളിവായി ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് വിളക്കു കൊളുത്തുന്നതും നമ്മള്‍ കണ്ടതാണ് . സ്വന്തം നേട്ടത്തിന് വേണ്ടി ആരുടെ കൂടെ കൂടാനും ആരെയും തള്ളി പറയാനും മടി കാണിച്ചിട്ടില്ലാത്ത ഢഉ സതീശ നില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് മന്ത്രി മുഹമ്മദ് റിയാസിന് ഉണ്ടായിട്ടില്ല. സതീശനെ പോലെ നൂലില്‍ കെട്ടിയിറങ്ങി നേതാവ് ആയ ആളല്ല സഖാവ് മുഹമ്മദ് റിയാസ് .എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ്.ജോസഫ് സ്‌കൂളിലെ യൂണിറ്റ് പ്രസിഡന്റ് ആയി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഇപ്പോഴത്തെ സഖാവ് മുഹമ്മദ് റിയാസ് ,ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യ പ്രസിഡന്റ് വരെയായി പ്രവര്‍ത്തിച്ച സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ള പദവികള്‍ വഹിച്ച മുഹമ്മദ് റിയാസിനെ കേവലം മുഖ്യമന്ത്രിയുടെ മരുമകന്‍ ആയത് കൊണ്ട് മാത്രം മന്ത്രി സ്ഥാനത്ത് എത്തി എന്നാക്ഷേപിക്കുന്നത് സതീശന്‍ കണ്ടു വളര്‍ന്ന രാഷ്ട്രീയ സംസ്‌ക്കാരം വെച്ചാണ്. 100 ദിവസത്തിലധികം പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച മുഹമ്മദ് റിയാസും ജയിലിന്റെ അകത്തളം ജോഷിയുടെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള വി.ഡി സതീശനും തമ്മില്‍ താരതമ്യം ഒന്നുമില്ല .വി.ഡി സതീശന്‍ എന്ന വള്‍ഗര്‍ ഡയലോഡ് സതീശന്‍ ഇനിയെങ്കിലും ഈ തരം താണ പ്രസ്താവനകള്‍ അവസാനിപ്പിച്ച് ഇരിക്കുന്ന കസേരയോടുള്ള മാന്യത കാണിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സീറ്റ് ഒഴിവ് ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍...

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി...

0
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും...

മാന്നാര്‍ കൊല : കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി ; ഭർത്താവിന്റെ...

0
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന്...

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ,...