പന്തളം : കുടശ്ശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രത്തിൽ ദശാവതാരച്ചാർത്തും ഭാഗവത തത്ത്വസമീക്ഷാ സത്രവും നവംബർ ഒന്നുമുതൽ 10 വരെ നടക്കും. പന്തളം രാജകൊട്ടാരം പ്രസിഡന്റ് മൂലം നാൾ ശങ്കരവർമ രാജസത്രവിളംബരം നടത്തി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പ്രശാന്ത് എം. കുറുപ്പ്, അഡ്വ. മുട്ടേറ്റ് ശശികുമാറിനു നൽകി നോട്ടീസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. അന്നദാനത്തിനുള്ള ആദ്യ സംഭാവന അനിഴം കോമളനിൽനിന്നും ഉപദേശകസമിതി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ സ്വീകരിച്ചു. പ്രൊഫ. ശിവശ്രീ ശബരിനാഥ് ദേവപ്രിയയാണ് യജ്ഞാചാര്യൻ. ആറന്മുള രാജേഷ് പോറ്റി ദശാവതാരം ചന്ദനംചാർത്തു നടത്തും. വിവിധ ദിവസങ്ങളിലായി നടക്കുന്ന തത്ത്വസമീക്ഷയിൽ അവിട്ടം തിരുനാൾ ആദിത്യവർമ, സ്വാമി ചിദാനന്ദപുരി, അഡ്വ.ടി.ആർ. രാമനാഥൻ, ഡോ. തോട്ടം ശിവശങ്കരൻ നമ്പൂതിരി, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി അസംഗാനന്ദ, നാരായണസ്വാമി, സാമുവൽ കൂടൽ, ഒ.എസ്. സതീഷ്, ഡോ.കെ. ഓമനക്കുട്ടി, പ്രൊഫ. സരിത അയ്യർ, രാഹുൽ ശ്രേഷ്ഠഭാരതം, രാജേഷ് നാദാപുരം തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1