വ്യാജമദ്യ വിൽപ്പനക്കെതിരെ സമരം നടത്തി കലഞ്ഞൂരിലെ കുടുംബശ്രീ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ-അടൂർ റോഡിൽ കാരുവയലിൽ വ്യാജമദ്യ വിൽപ്പനക്കെതിരെ സമരം നടത്തി കുടുംബശ്രീ പ്രവർത്തകർ. ഞായറാഴ്ച രാവിലെ എട്ടുമണി മുതലാണ് ഇവർ റോഡരികിൽ സമരവുമായി എത്തിയത്. രാത്രി പത്തരവരെ ഇവർ ഞായറാഴ്ചയും തിങ്കളാഴ്ചയും റോഡരികിൽ തന്നെ ഇരിക്കുകയായിരുന്നു. രോഗബാധിതർ വരെ ഇവിടെ വ്യാജമദ്യത്തിന് അടിമപ്പെട്ട് കഴിയുന്നത് കുടുംബങ്ങളിൽ വലിയ പ്രശ്‌നത്തിന് കാരണമാകുന്നുവെന്നും കുടംബശ്രീ എ.ഡി.എസ്. പ്രസിഡന്റായ ടി.ലീലയും വൈസ് പ്രസിഡന്റ് മണി രഘുനാഥും പറഞ്ഞു. ഇവരുടെ സമരമറിഞ്ഞ് കൂടൽ പോലീസും എക്സൈസ് സംഘവും പ്രദേശത്ത് എത്തി കടകളിൽ ഉൾപ്പടെ പരിശോധനയും നടത്തി. വരും ദിവസങ്ങളിലും സമരം തുടരുന്നതിനാണ് തീരുമാനമെന്ന് വാർഡംഗം രമാ സുരേഷ് പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...