തിരുവനന്തപുരം: പ്രാദേശികതലത്തിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും വ്യാപിപ്പിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാനാണ് നിർദേശം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി. കേരളവുമായി ഇതര സംസ്ഥാന തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങൾക്കുപുറമെ കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ ഇതര സംസ്ഥാനക്കുട്ടികളെക്കൂടി ഉൾപ്പെടുത്താനാണ് നിർദേശം. അവധിദിവസങ്ങളിൽ ചേരുന്ന ബാലസഭകൾ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം. ഇങ്ങനെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള അയൽക്കൂട്ടവും ബാലസഭകളും സംഘടിപ്പിക്കാൻ ബഹുഭാഷാ വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.