കുടുംബശ്രീ ഹാപ്പി കേരളം ഇടം കേളീരവത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ഹാപ്പികേരളം ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് മോഡല്‍ സി.ഡി.എസില്‍ ഇടം കേളീരവം രൂപീകരണ ഉദ്ഘാടനം ആരോഗ്യവനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. വ്യക്തികള്‍ സന്തോഷമുള്ളവരാകുക അതുവഴി കുടുംബത്തില്‍ സന്തോഷമുണ്ടാകുക അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം ഇടം കേളീരവം. ഓരോ വ്യക്തികളുടെയും സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കുകയും മുന്‍ഗണന അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരം നടത്തുകയുമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇടം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കുടുംബങ്ങളുടെ സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. മോഡല്‍ സി.ഡി.എസുകളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം എന്ന് അറിയപ്പെടുക.

അഡ്വ. കെ. യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹന്‍ നായര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങള്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹാപ്പികേരളം റിസോഴ്‌സ് പേഴ്‌സണ്‍മാരായ അര്‍ച്ചന കൃഷ്ണന്‍, വിനീത വി. ഷൈലജ കുമാരി, ബീനാസോമന്‍, ഹാപ്പിനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ആശ എസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ഇടുക്കി: ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...