വടക്കാഞ്ചേരി : തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഡിഡിയുജികെവൈ& കെകെഇഎം പദ്ധതികളുടെ ഭാഗമായി യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുഴക്കൽ, വടക്കാഞ്ചേരി, ചൊവ്വന്നൂർ, പഴയന്നൂർ ബ്ലോക്കുകൾ സംയോജിച്ച് കൊണ്ട് ടാലന്റ് വേവ് ’24 തൊഴിൽ മേള സംഘടിപ്പിച്ചു. വടക്കാഞ്ചേരി എംഎൽഎ ശ്രീ സേവിയർ ചിറ്റിലപ്പിള്ളി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എ കവിത പദ്ധതി വിശദീകരണം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രസാദ് കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വരവൂർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പുഷ്പ വി കെ ആശംസകൾ അറിയിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വിനീത എ കെ നന്ദി രേഖപ്പെടുത്തി. 4 ബ്ലോക്കിലെയും ബ്ലോക്ക് കോ ഓഡിനേറ്റർമാർ, കമ്മ്യൂണിറ്റി വാളണ്ടിയേഴ്സ്, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 25 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 348 ഉദ്യോഗാർഥികൾ പങ്കെടുക്കുകയും 158 പേർക്ക് ചുരുക്ക പട്ടികയിൽ ഇടം നേടാനും സാധിച്ചു. തൊഴിൽ മേളയോടൊപ്പം ഡിഡിയുജികെയു കോഴ്സുകളിലേക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐഇസി ക്യാമ്പയിനും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിച്ചു.