Friday, July 4, 2025 3:30 pm

ഭര്‍ത്താവിനെ കുടുക്കാന്‍ മെമ്പറായ ഭാര്യ വാഹനത്തില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ചു

For full experience, Download our mobile application:
Get it on Google Play

വണ്ടന്‍മേട് : ഭര്‍ത്താവിനെ കുടുക്കാന്‍ വ​ണ്ട​ന്‍​മേ​ട് പ​ഞ്ചാ​യ​ത്ത് അം​ഗമായ ഭാര്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ചു. വണ്ടന്‍മേട്  ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പുറ്റടിയിലെ മെമ്പര്‍ സൗമ്യ സുനില്‍ ആണ് ഇത്തരത്തില്‍ ഭര്‍ത്താവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത്. സൗ​മ്യ ഭ​ര്‍​ത്താ​വി​ന്റെ വാ​ഹ​ന​ത്തി​ല്‍ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച്‌ വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ ജ​യി​ലി​ലാ​ക്കി​യ​തി​ന് ശേ​ഷം കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് സൗ​മ്യ ഇ​ങ്ങ​നെ ചെ​യ്ത​ത്. ആ​ദ്യം ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. എ​ന്നാ​ല്‍ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന ഭ​യ​ത്തെ തു​ട​ര്‍​ന്ന് പദ്ധതി മാറ്റുകയായിരുന്നു. കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെമ്പറും, ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മെമ്പര്‍ സ്ഥാനം ഒഴിയണമെന്ന് ഭര്‍ത്താവ് നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തു വരുന്ന വിവരം.

ഭ​ര്‍​ത്താ​വി​നെ വ​ണ്ടി​യി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താന്‍ ​നാ​യി​രു​ന്നു ഇ​വ​രു​ടെ  ആ​ദ്യശ്ര​മം. ഇ​തി​നാ​യി എ​റ​ണാ​കു​ള​ത്തു​ള്ള ക്വ​ട്ടേ​ഷ​ന്‍​സംഘത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. പിന്നീട് ഭ​ര്‍​ത്താ​വി​നെ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​നും ആ​ലോ​ചി​ച്ചു. ഇ​തും വേ​ണ്ടെ​ന്ന് വ​ച്ചാ​ണ് എം​ഡി​എം​എ ഭ​ര്‍​ത്താ​വി​ന്റെ വാ​ഹ​ന​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച്‌ പോ​ലീ​സി​നെ​ക്കൊ​ണ്ട് പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച്‌ വ​ച്ച​തി​ന് ശേ​ഷം സൗ​മ്യ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ മ​ദ്യ​പാ​നി​യോ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളോ അ​ല്ലെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന ഡി​.വൈ.​എ​സ്.പി ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത്. സൗ​മ്യ​യെ​യും കൂ​ട്ടു​പ്ര​തി​ക​ളാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ന​വാ​സ്, ഷെ​ഫി​ന്‍ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. സൗ​മ്യ​യു​ടെ കാ​മു​ക​ന്‍ വി​നോ​ദ് സൗ​ദി​യി​ലാ​ണ്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി

0
ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി...

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...