മരണപ്പാച്ചില്‍ നടത്തിയാല്‍ ചൂലെടുക്കും ; സ്വകാര്യ ബസുകള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : റോഡുകള്‍ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും മരണപ്പാച്ചില്‍ നടത്തിയാല്‍ ചൂലെടുക്കുമെന്നും താക്കീത് ചെയ്ത് സ്വകാര്യ ബസുകള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജങ്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് കുരുതിക്കളമാക്കരുതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയും ചോര വീഴാനുള്ളതല്ല റോഡുകളെന്ന് ഓര്‍മിപ്പിച്ചും സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി അമ്മമാര്‍ പങ്കെടുത്തു. കുറവിലങ്ങാട് പോലീസി‍ന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...