ഗ്രാമവൃക്ഷത്തിലെ കുയില്‍ : ആശാന്റെ ജീവിത കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രതികരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെ.പി. കുമാരന്‍ സംവിധാനം ചെയ്ത് കുമാരനാശാന്റെ ജീവിത കഥ പറയുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. കുമാരനാശാന്റെ ചരമശതാബ്ദിയോട് അനുബന്ധിച്ച് ജനുവരി 16 മുതല്‍ 18 വരെ അഞ്ചു പ്രദര്‍ശനമാണ് ട്രിനിറ്റി മൂവിമാക്‌സില്‍ നടന്നത്. ആശാന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് 2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് കാര്യമായ പ്രേക്ഷക പ്രതികരണം ചിത്രത്തിന് നേടാന്‍ കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട പ്രസ് ക്ലബ് ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക വേദി, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് എസ്.എന്‍.ഡി.പി യൂണിയനും നഗരസഭയുമായി സഹകരിച്ചാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടന്നത്. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്, ചെറുകോല്‍ എന്‍.എസ്.എസ് ടി.ടി.ഐ ആന്‍ഡ് യു.പി.എസ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ രണ്ടു ദിവസങ്ങളിലായി പ്രദര്‍ശനം കാണാനെത്തിയിരുന്നു.

മല്ലശേരി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വിവിധ എസ്.എന്‍.ഡി.പി ശാഖകളുടെയും പങ്കാളിത്തവുമുണ്ടായി. സംഘാടക സമിതി ചെയര്‍മാന്‍ ജി. വിശാഖന്റെ അധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ ആണ് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചത്. വിവിധ ദിവസങ്ങളിലായി എം.എസ്. സുരേഷ്, ജിനു ഡി. രാജ്, രഘുനാഥന്‍ ഉണ്ണിത്താന്‍, രാജേഷ് ഓമല്ലൂര്‍, എ. ഗോകുലേന്ദ്രന്‍, അഡ്വ. സുരേഷ് സോമ, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, ബിനു ജി. തമ്പി എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. 19 ന് മൂന്നു പ്രദര്‍ശനങ്ങളാണ് നടന്നത്. കുമാരനാശാന്റെ കുടുംബജീവിതവും പ്രശസ്തകൃതികള്‍ രചിക്കാനിടയായ സാഹചര്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആത്മകഥാപരമായ രീതിയിലാണ് അവതരണം. ആശാന്റെ ഒട്ടുമിക്ക കാവ്യങ്ങളിലെ വരികളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയില്‍ തുടങ്ങി ആശാന്റെ അന്ത്യത്തിന് ഇടയാക്കിയ ബോട്ടപകടത്തിലാണ് ചിത്രം അവസാനിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ശ്രീവല്‍സന്‍ ജെ. മേനോനാണ് കുമാരനാശാനെ അവതരിപ്പിച്ചത്. ഭാര്യ ഭാനുമതിയായി ഗാര്‍ഗി അനന്തനും വേഷമിട്ടു. കെ.ജി. ജയനാണ് ഛായാഗ്രഹണം. കെ.പി. കുമാരന്റെ ഭാര്യ ശാന്തമ്മ എം. പിളളയാണ് നിര്‍മാണ നിര്‍വഹണം. ചിത്രം കാണാന്‍ കഴിയാത്തവര്‍ക്കായി ഒരു പ്രദര്‍ശനം കൂടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...