ഇംഫാല്‍ : ഈ മാസം 21ന് മണിപ്പൂരില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് എതിരെ കുക്കി സംഘടനയായ ഐടിഎല്‍എഫ് രംഗത്ത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് കുക്കി എംഎല്‍എമാര്‍ക്ക് സംഘടന മുന്നറിയിപ്പ് നല്‍കി. മ്യാന്‍മറില്‍ നിന്നുള്ള കടന്നു കയറ്റമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തിന് കാരണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്ഥാവന കുക്കി സംഘടനകളെ ചൊടിപ്പിച്ചു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വിടണമെന്ന് 10 കുക്കി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ ഇംഫാലില്‍ മോര്‍ച്ചറികളില്‍ ഉണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് സോളിസിറ്റര്‍ ജനറലിനോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ കോടതിയോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. അതേസമയം കുക്കി വിമത ഗ്രൂപ്പുകളുമായി കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റ് 17ന് ചര്‍ച്ച നടത്തും.
മണിപ്പൂരില്‍ കലാപം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. അടിയന്തരമായി പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങളും റാലികളും നടന്നു. കലാപങ്ങളില്‍ ഇതുവരെ 170ലേറെ ആളുകളാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി. അറുനൂറിലേറെ അക്രമികളെ അറസ്റ്റുചെയ്തതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. 6500ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 130 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. അതേസമയം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍ മെയ് 3ന് കലാപം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033