കോന്നി : തൊഴിൽ തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വനിതാ തൊഴിലാളിയെ ക്രൂരമായി മർദിച്ചതായി പരാതി. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് കുളത്തുമണ്ണിൽ സി ഡി എസ് അംഗം അംബിക രവിയുടെ നേതൃത്വത്തിൽ രമണി, സുശീലൻ എന്നിവർ ചേർന്ന് വിധവയായ വനിതാ തൊഴിലാളി ശോഭന(44 ) യെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് കൂടൽ പോലീസ് സ്റ്റേഷനിൽ പരാതി സമര്‍പ്പിച്ചു. മൺവെട്ടി കൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. ശോഭനയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിധവയായ തൊഴിലുറപ്പ് തൊഴിലാളിയെ സംഘം ചേർന്ന് മർദിച്ചു ; സി ഡി എസ് അംഗത്തിനെതിരെ പരാതി
RECENT NEWS
Advertisment