Wednesday, July 2, 2025 8:39 am

കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ഡോക്ടര്‍ ഇല്ല

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​ന​മി​ല്ലാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ. ചി​കി​ത്സ ല​ഭി​ക്കാ​തെ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ ചാ​വു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ക​ട​മാ​ന്‍​കോ​ട് ശാ​ലി​നി മ​ന്ദി​ര​ത്തി​ല്‍ ശ്യാം ​കു​മാ​റി​ന്‍റെ ഗ​ര്‍​ഭി​ണി പ​ശു​വി​ന് യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ കി​ടാ​വ് ച​ത്ത​താ​ണ് അ​വ​സാ​ന​ത്തെ സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ഇ​ട​പെ​ട്ട് ക​ട​യ്​​ക്ക​ലി​ല്‍ നി​ന്ന് മൃ​ഗ​ഡോ​ക്ട​റെ എ​ത്തി​ച്ച്‌ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കി​ടാ​വ് ച​ത്ത​താ​യി ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ക​ല്ലു​വെ​ട്ടാം​കു​ഴി, വി​ല്ലു​മ​ല, ഡാ​ലി, പൂ​മ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ചി​കി​ത്സ കി​ട്ടാ​തെ ച​ത്ത​താ​യി നാ​ട്ടു​കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. മൃ​ഗ​ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യെ പോ​ളി​ക്ലി​നി​ക്കാ​യി ഉ​യ​ര്‍ത്തി​യെ​ന്നു​ള്ള സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. ഇ​രു​പ​ത്തി​നാ​ലു​മ​ണി​ക്കൂ​റും ര​ണ്ട് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ് ക്ഷീ​ര ക​ര്‍ഷ​ക​രു​ടെ ഈ ​നി​സ്സ​ഹാ​യാ​വ​സ്ഥ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​ത്ത​തും ക​ര്‍​ഷ​ക​രു​ടെ ദു​രി​തം വ​ര്‍​ധി​പ്പി​ക്കു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...