മല്ലപ്പള്ളി : കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്.
തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന ഒരു കല്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയില്‍ മണിമലയിലെ സ്ഥിതി രൂക്ഷമാണ്. ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടു. വെള്ളാവൂര്‍, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി, എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.