Monday, May 12, 2025 5:01 am

ജില്ലാ ആസ്ഥാനത്തിന്റെ വിനോദ വാണിജ്യ കവാടമാകുവാന്‍ കുമ്പഴ ഒരുങ്ങുന്നു ; 23ന് വൈകുന്നേരം 5 മണിക്ക് പബ്ലിക് സെമിനാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള കുമ്പഴ സ്കീം പ്രസിദ്ധീകരിച്ചു. കുമ്പഴ ജംഗ്ഷനും പരിസരവും എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള വിശദ നഗരസൂത്രണ പദ്ധതി സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. കുമ്പഴ പ്രദേശത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പുതുക്കിയ വിശദ നഗരസൂത്രണ പദ്ധതിയുടെ പകർപ്പ് നഗരസഭാ, ജില്ലാ പ്ലാനിംഗ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കുമ്പഴ സ്കീം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കുന്നതിന് മുൻപ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി പൊതുജനങ്ങളും വിഷയ വിദഗ്ധരും പങ്കെടുക്കുന്ന പബ്ലിക് സെമിനാർ നഗരസഭ സംഘടിപ്പിക്കും. ഈ മാസം 23ന് വൈകുന്നേരം 5 മണിക്ക് കുമ്പഴ ഓപ്പൺ സ്റ്റേജിൽ പബ്ലിക് സെമിനാർ നടത്തും.

ജില്ലയിലെ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല, മലയാലപ്പുഴ, മാരാമൺ എന്നിവിടങ്ങളിലേക്ക് തീർത്ഥാടകർ കടന്നു പോകുന്ന പ്രധാന കേന്ദ്രമാണ് കുമ്പഴ. കുമ്പഴ തിരുവല്ല റോഡും ഈസ്റ്റേൺ ഹൈവേയും സന്ധിക്കുന്ന ജംഗ്ഷൻ കൂടിയായ കുമ്പഴയെ ജില്ലാ ആസ്ഥാനത്തിന്റെ പ്രധാന കവാടമാക്കുന്ന സ്കീമാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. ഒരു നഗരത്തിനുള്ളിലെ പ്രത്യേക പ്രദേശത്തിന്റെ വികസനത്തിനായുള്ള രൂപരേഖയാണ് വിശദ നഗരസൂത്രണ പദ്ധതി. നഗരത്തിന്റെ മൊത്തം മാസ്റ്റർ പ്ലാനിന് ഉപരിയായി ഒരു പ്രദേശത്തിന്റെ വിശദമായ വികസന നിർദേശങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് സ്കീമിന്റെ പ്രത്യേകത. കുമ്പഴ പ്രദേശത്ത് മേഖല നിയന്ത്രണങ്ങളോടുകൂടിയ ഭൂവിനിയോഗത്തിന് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മൊത്തം 15 സോണുകളായി തരം തിരിച്ചിട്ടുണ്ട്.

കുമ്പഴ ജംഗ്ഷനോട് ചേർന്ന് നിലവിലുള്ള ഓപ്പൺ സ്റ്റേജ് കുമ്പഴ സ്ക്വയറായി വികസിപ്പിക്കും. പ്രധാന ഭാഗത്ത് ഗേറ്റ് വേ ലാൻഡ് മാർക്ക് സ്ഥാപിക്കും. കൂടാതെ കുമ്പഴ മാർക്കറ്റിന്റെ വികസനം ജല സാഹസിക വിനോദങ്ങൾക്കായി അച്ഛൻകോവിൽ ആറിന്റെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തൽ, ആറിന്റെ വടക്കുഭാഗത്തായി റിവർ വ്യൂ കോർണിഷ് പാർക്ക്, നഗരതല വിനോദ ഉദ്യാനം,പ്രത്യേക വാണിജ്യ വികസന മേഖല, തുണ്ടമൺ കരകടവിൽ ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, പ്രമാടം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാല നിർമ്മാണം, വെള്ളപ്പൊക്ക നിയന്ത്രണ ഉദ്ദേശത്തോടുകൂടിയ റീചാർജിംഗ് കുളവും എക്കോളജിക്കൽപാർക്ക് നിർമ്മാണവും, കമ്മ്യൂണിറ്റി ഹാൾ, വെൻഡിങ് സ്ട്രീറ്റ്, രാത്രികാല സൗഹൃദ വെൻഡിങ് ഷോപ്പുകൾ, ഗതാഗതം സുഗമമാക്കുന്നതിന് സ്മാർട്ട്ബസ് ബേകൾ, പ്രത്യക പാർക്കിംഗ് സ്ഥലങ്ങൾ, കാൽ നടപ്പാത, സൈക്ലിംഗ് ട്രാക്ക് തുടങ്ങിയവയാണ് സ്കീമിലെ പ്രധാന നിർദ്ദേശങ്ങൾ.

റ്റി.കെ.റോഡിന്റയും, ഈസ്റ്റേൺ ഹൈവേയുടേയും വശങ്ങളിൽ സമ്മിശ്ര ഭൂവിനിയോഗം അനുവദിക്കാനുള്ള നിർദ്ദേശം ഭൂഉടമകൾക്ക് വലിയ ആശ്വാസമാകും. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ഉപനഗരത്തിന്റെ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ അഡ്വ. റ്റി.സക്കീർ ഹുസൈൻ പറഞ്ഞു. നഗര വികസനത്തിനായി എല്ലാ മേഖലകളിലും നിക്ഷേപത്തിനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഭൂവിനിയോഗത്തിൽ ലഭ്യമാകുന്ന ഇളവുകൾ വിദേശത്തും നാട്ടിലുമുള്ള സന്നദ്ധരായ നിക്ഷേപകർക്ക് വാണിജ്യ, വ്യവസായ, വിനോദ സംരഭങ്ങൾ ആരംഭിക്കാൻ സഹായകരമാകും. സ്വകാര്യ നിക്ഷേപങ്ങൾ കൂടാതെ പൊതു സ്വകാര്യ നിക്ഷേപങ്ങളിലൂടെയും സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. കുമ്പഴയുടെ ഭാവി വികസന പ്രക്രിയയിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പൊതു സെമിനാർ നടത്തുന്നത്. ഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതിനാൽ സ്കീമുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനങ്ങൾ ഗൗരവത്തോടെ ഇടപെടണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...