കോന്നി : ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പയ്യനാമൺ മണ്ണുവിളയിൽ ശശിധരൻനായരുടെ മകൻ ശരത് (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 ന് വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം ജംഗ്ഷന് സമീപത്താണ് സംഭവം. കുമ്പഴയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ശരത് ജോലി കഴിഞ്ഞ് പയ്യനാമണ്ണിലെ വീട്ടിലേക്ക് വരുമ്പോൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. മലയാലപ്പുഴ പോലീസ് സ്ഥലത്തെത്തി പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വസന്തകുമാരി, സഹോദരരി ശരണ്യ.
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment